കൊച്ചി: നിമിഷപ്രിയയുടെ മോചനത്തിൽ നാലു വശത്തുനിന്നുമുള്ള കൈകടത്തലിനിടെ സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്തുന്നതായി സൂചന. നിലവിൽ സുവിശേഷ പ്രാസംഗികൻ പാസ്റ്റർ കെ.എ. പോളിന്റെ ഇടപെടലിൽ ആക്ഷൻ കൗൺസിൽ കടുത്ത അതൃപ്തിയിലാണ്. ഇതോടെ സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ തങ്ങളുടെ പ്രവർത്തനം നിർത്താനുള്ള ആലോചനയിലാണ്. എന്നാൽ കാന്തപുരം അബൂബക്കർ മുസ്‌ലിയാരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്ന് കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കി. അതേസമയം യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മോചനത്തിനായി കാത്തുകിടക്കുന്ന നിമിഷപ്രിയയുടെ മോചനത്തിനായി രൂപീകരിച്ച സംഘടനയാണ് സേവ് […]









