വടകര: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ചത് പ്രധാനപ്പെട്ട ചുവടെന്ന് ഷാഫി പറമ്പിൽ എം.പി. ഒരു കോടതിവിധിയോ, ഒരു എഫ്‌ഐആറോ വരുന്നതിന് മുമ്പ് തന്നെയാണ് രാഹുൽ രാജി സന്നദ്ധത പാർട്ടി നേതൃത്വത്തെ അറിയിക്കുകയും പാർട്ടിയുമായി ആലോചിച്ച് രാജി പ്രഖ്യാപിക്കുകയും ചെയ്‌തെന്ന് ഷാഫി പറമ്പിൽ. ഈ വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് മുമ്പിൽ ഒരു പരാതിയും വന്നിട്ടില്ലെന്നും ഷാഫി വടകരയിൽ പറഞ്ഞു. അതേസമയം, മാധ്യമങ്ങളുടെ കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. താൻ ഒളിച്ചോടിയെന്ന തരത്തിലുള്ള […]









