കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം എന്നു പറയുന്നതിൽ യാതൊരു ന്യായീകരണവും യുക്തിയുമില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. യാതൊരു പരാതിയും ഇല്ലാതിരുന്നിട്ടുപോലും രാഹുലിനെ പാർട്ടിയിൽനിന്നു പുറത്താക്കിയെന്നും സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഹുലിനെതിരെ ഉയർന്ന ആക്ഷേപം പാർട്ടി ഗൗരവത്തിൽ കാണുന്നു. പരാതിക്കും കേസിനും കാത്തു നിൽക്കാതെ രാഹുൽ പാർട്ടി ഭാരവാഹിത്വം രാജിവച്ചു മാതൃക കാണിച്ചു. ഇതുവരെയും പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ല. കേസും റജിസ്റ്റർ ചെയ്തിട്ടില്ല. എംഎൽഎ സ്ഥാനം രാജിവയ്ക്കണം എന്ന ആവശ്യത്തിൽ ധാർമികതയില്ല. അങ്ങനെ […]