കണ്ണൂർ: ഇരിക്കൂർ കല്യാട്ടെ വീട്ടിൽനിന്ന് 30 പവൻ സ്വർണവും 4 ലക്ഷം രൂപയും മോഷണം പോയതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ കൊല്ലപ്പെട്ട ചുങ്കസ്ഥാനം സ്വദേശി എ.പി. സുഭാഷിന്റെ ഭാര്യ ദർഷിത (22)യും സുഹൃത്ത് കർണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവും (22) തമ്മിൽ ആറു വർഷമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സാലിഗ്രാമിലെ ലോഡ്ജിലെത്തിയ സിദ്ധരാജുവും ദർഷിതയും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. തുടർന്നാണ് ഡിറ്റനേറ്റർ വായിൽ വച്ച് പൊട്ടിച്ച് ദർഷിതയെ കൊലപ്പെടുത്തിയത്. ഇങ്ങനെ ചെയ്തതു ഫോൺ പൊട്ടിത്തെറിച്ചുള്ള അപകട മരണമാക്കി മാറ്റാനുള്ള സിദ്ധരാജുവിന്റെ […]