കാഞ്ഞങ്ങാട്: വീട്ടിൽ ഉറങ്ങിക്കിടന്ന ഒൻപതുവയസുകാരിയെ എടുത്തുകൊണ്ടുപോയി വയലിൽവച്ചു പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണംവരെ കഠിനതടവ്. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ 2024നായിരുന്നു സംഭവം. കേസിൽ കുടക് നപ്പോക്ക് സ്വദേശി പി.എ. സലീ(40)മിനെയാണ് ഹൊസ്ദുർഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്. അതോടൊപ്പം പീഡനത്തിനിരയായ കുട്ടിയിൽനിന്നു കവർന്ന കമ്മൽ വിൽക്കാൻ സഹായിച്ച പ്രതിയുടെ സഹോദരിയും കേസിലെ രണ്ടാം പ്രതിയുമായ കൂത്തുപറമ്പ് സ്വദേശിനി സുഹൈബ(21)യെ തിങ്കളാഴ്ച കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചു. കേസിൽ ഇരുവരും കുറ്റക്കാരാണെന്ന് […]