ചേര്‍ത്തല: സ്കൂളില്‍ എത്താത്തതിനാൽ സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോൾ പ്രഥമാധ്യാപകനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിൽ എൽപി സ്കൂളിലെ പ്രഥമാധ്യാപകനായ വി. സന്തോഷ് ആണ് മരിച്ചത്. വെള്ളിയാകുളം ഗവ. യു പി സ്കൂളിലെ പ്രഥമാധ്യാപകനും കെഎസ്ടിഎ ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു. ടൗണ്‍ എല്‍പി സ്കൂളിന് കിഴക്കുള്ള വാടക കെട്ടിടത്തിനുള്ളിലാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 53 വയസായിരുന്നു.
തിങ്കളാഴ്ച സന്തോഷ് സ്കൂളില്‍ എത്തിയിരുന്നില്ല. ഫോണിൽ വിളിച്ചിട്ടും കിട്ടാത്തതിനാൽ സഹഅധ്യാപകര്‍ വൈകിട്ട് മൂന്ന് മണിയോടെ സന്തോഷിന്‍റെ താമസസ്ഥലത്ത് എത്തി. മുറിയുടെ വാതില്‍ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ജനല്‍ തുറന്നു നോക്കിയപ്പോള്‍ കട്ടിലില്‍ കിടക്കുന്ന അവസ്ഥയിൽ സന്തോഷിനെ കണ്ടു. ഉടന്‍തന്നെ വാതില്‍പൊളിച്ചു അകത്തുകടന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചേര്‍ത്തല പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ALSO READ: വീട്ടിലെത്തി പൂജ നടത്തി, ബാധ ഒഴിയാത്തതിനാൽ പൂജാരിക്ക് ക്രൂര മർദ്ദനം
കഞ്ഞിക്കുഴി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ അത്തിക്കാട്ട് വാസുദേവൻ്റെ മകനാണ്. അമ്മ: രാജമ്മ. ഭാര്യ: ലിജിമോൾ (ചേർത്തല ഗവൺമെൻ്റ് സർവൻ്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക്). മക്കൾ: മഹാദേവൻ, പ്രിയനന്ദൻ.
The post ആലപ്പുഴയിൽ എൽപി സ്കൂൾ പ്രഥമാധ്യാപകൻ താമസ സ്ഥലത്ത് മരിച്ച നിലയില്‍ appeared first on Express Kerala.