തിരുവനന്തപുരം: തനിക്കെതിരായി കഴിഞ്ഞ കുറച്ചുനാളുകളായി ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് നേതാക്കളെ അറിയിച്ചതായി റിപ്പോർട്ട്. എന്നാൽ ആരോപണങ്ങളിൽ പൊതുമധ്യത്തിൽ രാഹുൽ തന്നെ വിശദീകരണം നൽകട്ടെ എന്നാണ് നേതാക്കൾ പറയുന്നത്. അതേസമയം പാർലമെന്ററി പാർട്ടിയിൽനിന്ന് ഒഴിവാക്കാനായി സ്പീക്കർക്കു കോൺഗ്രസ് കത്ത് കൊടുക്കുന്നതോടെ രാഹുൽ ‘സ്വതന്ത്ര’ അംഗമായി നിയമസഭയിൽ മാറും. സഭ ചേരുന്ന അവസരങ്ങളിൽ ഒരു മിനിറ്റിൽ കൂടുതൽ പ്രസംഗിക്കാൻ അവസരവും ലഭിക്കില്ല. കൂടാതെ നിലവിലുള്ള സീറ്റും മാറിയേക്കാം. നിയമസഭാ സമിതികളിൽനിന്നു നീക്കുന്നതും […]