തിരുവനന്തപുരം: സസ്പെന്‍ഷനോടെ അവസാനിച്ച രാഹുല്‍ മാങ്കൂട്ടത്തിന്റെ വിവാദത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്ന് തീരുമാനിച്ച് കെപിസിസി. ഓണ്‍ലൈനായി ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം. അത് അടഞ്ഞ അധ്യായമാണെന്നും മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചിരുന്നു. ഓണ്‍ലൈനായി ചേര്‍ന്ന കെപിസിസി നേതൃയോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടെന്ന് ആദ്യം തന്നെ നിര്‍ദ്ദേശം നല്‍കി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കേണ്ടെന്ന നിലപാട് എടുത്ത കെപിസിസി കഴിഞ്ഞദിവസം ചേര്‍ന്ന നേതൃയോഗത്തിലും വിഷയത്തെ ഗൗരവമായി എടുക്കേണ്ടതില്ലെന്ന് തീരുമാനം എടുത്തു. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. […]








