തിരുവനന്തപുരം: ജിഎസ്ടി നിരക്കുകൾ കുറയ്ക്കുന്നതിനെ തുടർന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ വരുമാനത്തിൽ വൻ തിരിച്ചടിയുണ്ടാകുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. സെപ്റ്റംബർ 3, 4 തിയതികളിൽ നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ സംസ്ഥാനത്തിന്‍റെ ആശങ്കകൾ അറിയിക്കുമെന്നും സെക്രട്ടേറിയറ്റ് നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി. ഇപ്പോൾ മദ്യം, പെട്രോൾ, ഡീസൽ എന്നിവയിൽ മാത്രമാണ് സംസ്ഥാനങ്ങൾക്ക് സ്വന്തം നികുതി പിരിക്കാനുള്ള അധികാരമുള്ളത്. അതിനാൽ ജിഎസ്ടി വരുമാനം കുറഞ്ഞാൽ വികസന പ്രവർത്തനങ്ങളേയും ജനക്ഷേമ പദ്ധതികളേയും ഗൗരവമായി ബാധിക്കും. ജിഎസ്ടി നടപ്പാക്കിയപ്പോൾ ആദ്യ […]