ആര്യനാട് (തിരുവനന്തപുരം) : സാമ്പത്തിക ക്രമക്കേട് ആരോപിച്ച് സിപിഎം പ്രതിഷേധയോഗം നടത്തുകയും അപകീർത്തി പോസ്റ്ററുകൾ പതിക്കുകയും ചെയ്തതിനു പിന്നാലെ ജീവനൊടുക്കിയ കോൺഗ്രസ് പഞ്ചായത്ത് അംഗം കോട്ടയ്ക്കകം പേഴുംകട്ടയ്ക്കാൽ വീട്ടിൽ എസ്.ശ്രീജ (48) കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ചത് മികച്ച ഭൂരിപക്ഷത്തോടെ. കോട്ടയ്ക്കകം വാർഡിൽ മുൻ വൈസ് പ്രസിഡന്റ് ഒ.ശൈലജയെ (എൽഡിഎഫ്) 392 വോട്ടിനു പരാജയപ്പെടുത്തി. ശ്രീജയ്ക്ക് 638 വോട്ട് ലഭിച്ചപ്പോൾ ശൈലജയ്ക്ക് കിട്ടിയത് 246 വോട്ട് . 20 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്ന ശ്രീജ സിപിഎം അധിക്ഷേപത്തിൽ […]