തിരുവനന്തപുരം: സമൃദ്ധമായ ഓണം ഉറപ്പാക്കുന്നതിന് അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ വലിയ ഇടപെടലുകളാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് കൺസ്യൂമർ ഫെഡ് ഓണച്ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ കേരളീയ ജീവിതത്തിന്റെ ഊഷ്മളതയും സമൃദ്ധിയും വിളിച്ചോതുന്ന ഓണക്കാലം വീണ്ടും വന്നെത്തി. ഈ ആഘോഷവേളയിൽ സപ്ലൈകോ, കൺസ്യൂമർഫെഡ്, സഹകരണ സംഘങ്ങൾ എന്നിവയിലൂടെ നമ്മൾ നടത്തുന്ന വിപണന മേളകൾ കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.ഈ വർഷവും പതിവുപോലെ, കൺസ്യൂമർഫെഡിന്റെ […]