തിരുവനന്തപുരം: അടുത്തതായി ഞെട്ടാൻപോകുന്നതു സിപിഎമ്മും ബിജെപിയും ആയിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉദ്വേഗത്തിലായി. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ശരിയായ തീരുമാനമാണ് കോൺഗ്രസ് എടുത്തതെന്നും അതു ചെയ്യാത്തവർ സൂക്ഷിച്ചോളൂ എന്നുമുള്ള മുന്നറിയിപ്പായിരുന്നു സതീശന്റേത്. ഇനിയും ചിലതെല്ലാം പുറത്തുവന്നേക്കാമെന്ന സന്ദേശം കൂടി അതു നൽകി. ഒരുപേടിയുമില്ലെന്ന മറുപടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകിയത്. പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, സന്ദീപ് വാരിയർ ‘കോർ കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുക്കുമോ’ എന്നു ചോദിച്ചതോടെ ബിജെപിക്കുള്ളിലും […]