Friday, April 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

സല്‍മാന്റെ സംഹാര താണ്ഡവം; ട്രിവാന്‍ഡ്രം റോയല്‍സിനെ തോല്‍പിച്ചു

by News Desk
August 31, 2025
in SPORTS
സല്‍മാന്റെ-സംഹാര-താണ്ഡവം;-ട്രിവാന്‍ഡ്രം-റോയല്‍സിനെ-തോല്‍പിച്ചു

സല്‍മാന്റെ സംഹാര താണ്ഡവം; ട്രിവാന്‍ഡ്രം റോയല്‍സിനെ തോല്‍പിച്ചു

തിരുവനന്തപുരം: സല്‍മാന്‍ നിസാറിന്റെ ഉജ്ജ്വല ഇന്നിങ്‌സിന്റെ മികവില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്. 13 റണ്‍സിനായിരുന്ന കാലിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സ് 173 റണ്‍സിന് ഓള്‍ ഔട്ടായി. അവിസ്മരണീയ ഇന്നിങ്‌സുമായി കാലിക്കറ്റിന് വിജയമൊരുക്കിയ സല്‍മാന്‍ നിസാറാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. വിജയത്തോടെ എട്ട് പോയിന്റുമായി കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയ അജ്‌നാസിന്റെ ചെറുത്തുനില്പിനൊടുവില്‍ സല്‍മാന്‍ നിസാറിന്റെ സംഹാരതാണ്ഡവം. കെസില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നു സല്‍മാന്‍ നിസാറിലൂടെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

അജ്‌നാസ് 50 പന്തില്‍ 51 റണ്‍സ് നേടി. എങ്കിലും 16ആം ഓവറില്‍ മാത്രമായിരുന്നു കാലിക്കറ്റിന്റെ സ്‌കോര്‍ നൂറിലെത്തിയത്. 17ആം ഓവറില്‍ അജ്‌നാസ് പുറത്താക്‌മ്പോള്‍ സ്‌കോര്‍ 108 റണ്‍സ് മാത്രം. 18ആം ഓവറില്‍ പിറന്നത് അഞ്ച് റണ്‍സ് മാത്രം. എന്നാല്‍ തുര്‍ന്നുള്ള രണ്ട് ഓവറുകളിലൂടെ കളിയുടെ തിരക്കഥ ഒറ്റയ്‌ക്ക് മാറ്റിയെഴുതുകയായിരുന്നു സല്‍മാന്‍ നിസാര്‍. ബേസില്‍ തമ്പി എറിഞ്ഞ 19ആം ഓവറിലെ ആദ്യ അഞ്ച് പന്തുകളിലും സിക്‌സര്‍. അവസാന പന്തില്‍ സിംഗിള്‍ നേടിയ സല്‍മാന്‍ സ്‌ട്രൈക് നിലനിര്‍ത്തി.അവസാന ഓവര്‍ സാക്ഷ്യം വഹിച്ചത് അവിസ്മരണീയ നിമിഷങ്ങള്‍ക്കാണ്. അഭിജിത് പ്രവീണ്‍ എറിഞ്ഞ എല്ലാ പന്തുകളെയും സല്‍മാന്‍ സിക്‌സര്‍ പായിച്ചു. നോ ബോളും വൈഡും കൂടി ചേര്‍ന്നപ്പോള്‍ 40 റണ്‍സാണ് അവസാന ഓവറില്‍ പിറന്നത്. അവസാന രണ്ടോവറില്‍ നേടിയ 71 റണ്‍സുമായി കാലിക്കറ്റിന്റെ സ്‌കോര്‍ 186ലേക്ക്. വെറും 26 പന്തുകളില്‍ 12 സിക്‌സുകളുടെ മികവില്‍ പുറത്താകാതെ 86 റണ്‍സാണ് സല്‍മാന്‍ നിസാര്‍ നേടിയത്. റോയല്‍സിന് വേണ്ടി എം നിഖിലും ആസിഫ് സലാമും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സിന്റെ സഞ്ജീവ് സതീശന് മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്‌ക്കാനായത്. 23 പന്തുകളില്‍ 34 റണ്‍സാണ് സഞ്ജീവ് നേടിയത്. അബ്ദുള്‍ ബാസിദ് 11 പന്തുകളില്‍ 22 റണ്‍സുമായി മടങ്ങി. അവസാന ഓവറുകളില്‍ ഒന്‍പത് പന്തുകളില്‍ നിന്ന് 23 റണ്‍സ് നേടിയ ബേസില്‍ തമ്പിയുടെ പ്രകടനം മല്‌സരം അവസാന ഓവര്‍ വരെ നീട്ടി. എങ്കിലും റോയല്‍സിന്റെ മറുപടി 173ല്‍ അവസാനിച്ചു. മൂന്നോവറില്‍ 13 റണ്‍സ് മാത്രം വിട്ടു കൊടുത്ത് രണ്ട് വിക്കറ്റ് നേടിയ ഹരികൃഷ്ണനും കാലിക്കറ്റ് ബൗളിങ് നിരയില്‍ തിളങ്ങി.

ShareSendTweet

Related Posts

കളിസ്ഥലങ്ങള്‍-നാമമാത്രം;-നേട്ടം-കൊയ്ത്-ടര്‍ഫുകള്‍,-മണിക്കൂറിന്-1500-രൂപ-വരെ-വാടക
SPORTS

കളിസ്ഥലങ്ങള്‍ നാമമാത്രം; നേട്ടം കൊയ്ത് ടര്‍ഫുകള്‍, മണിക്കൂറിന് 1500 രൂപ വരെ വാടക

April 16, 2026
ചെസ്സില്‍-കാന്‍ഡിഡേറ്റ്-കിരീടം-നേടിയ-വൈശാലിക്ക്-കിരീടത്തുകയായി-മാത്രം-ലഭിക്കുക-30-ലക്ഷം-രൂപ;-മറ്റ്-റൗണ്ടുകളിലെ-വിജയത്തിന്-വേറെ-ലക്ഷങ്ങള്‍
SPORTS

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

April 15, 2026
പ്രജ്ഞാനന്ദ-വീണുപോയ-കാന്‍ഡിഡേറ്റ്സില്‍-വനിതാവിഭാഗത്തില്‍-കിരീടവുമായി-ചേച്ചി-വൈശാലി;-കാന്‍ഡിഡേറ്റ്-കിരീടം-നേടുന്ന-ചരിത്രത്തിലെ-ആദ്യ-ഇന്ത്യക്കാരി
SPORTS

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

April 15, 2026
ചെപ്പോക്കിൽ-ജയം-തുടർന്ന്-ചെന്നൈ;-കൊല്‍ക്കത്ത-നൈറ്റ്-റൈഡേഴ്സിനെ-32-റണ്‍സിന്-വീഴ്‌ത്തി
SPORTS

ചെപ്പോക്കിൽ ജയം തുടർന്ന് ചെന്നൈ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 32 റണ്‍സിന് വീഴ്‌ത്തി

April 15, 2026
കേരള-വിമന്‍സ്-ലീഗ്:-ഗോകുലം-കേരള-ചാമ്പ്യന്മാര്‍
SPORTS

കേരള വിമന്‍സ് ലീഗ്: ഗോകുലം കേരള ചാമ്പ്യന്മാര്‍

April 15, 2026
‘വണ്‍-മിനിറ്റ്-ടു-ഹൂപ്പ്’-ടാലന്റ്-ഹണ്ട്:-അന്തിമ-സെലക്ഷന്‍-ട്രയല്‍സ്-അടുത്ത-മാസം
SPORTS

‘വണ്‍ മിനിറ്റ് ടു ഹൂപ്പ്’ ടാലന്റ് ഹണ്ട്: അന്തിമ സെലക്ഷന്‍ ട്രയല്‍സ് അടുത്ത മാസം

April 15, 2026
Next Post
ഇന്ത്യന്‍-പ്രീമിയര്‍-ലീഗ്:-റോയല്‍സ്-ആശാനായി-ദ്രാവിഡ്-ഇനിയില്ല

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: റോയല്‍സ് ആശാനായി ദ്രാവിഡ് ഇനിയില്ല

സാത്വിക്-ചിരാഗ്-മെഡല്‍-ഉറപ്പാക്കി

സാത്വിക്-ചിരാഗ് മെഡല്‍ ഉറപ്പാക്കി

ഇൻഡോ-കോണ്ടിനെന്റൽ-ട്രേഡ്-&-എന്റർപ്രണർഷിപ്-പ്രൊമോഷൻ-കൗൺസിലും-ബ്രിട്ടീഷ്-കൊളംബിയ-–-ഇന്ത്യ-ബിസിനസ്‌-നെറ്റ്‌വർക്കും-ധാരണാപത്രം-ഒപ്പിട്ടു

ഇൻഡോ കോണ്ടിനെന്റൽ ട്രേഡ് & എന്റർപ്രണർഷിപ് പ്രൊമോഷൻ കൗൺസിലും ബ്രിട്ടീഷ് കൊളംബിയ – ഇന്ത്യ ബിസിനസ്‌ നെറ്റ്‌വർക്കും ധാരണാപത്രം ഒപ്പിട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മഹാരാഷ്ട്രയിൽ ഡ്രൈവർമാർക്ക് മറാത്തി നിർബന്ധം; അറിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും
  • പശ്ചിമേഷ്യൻ സമാധാനത്തിന് ഇന്ത്യയുടെ മുൻകൈ; ട്രംപിന് പിന്നാലെ മാക്രോണുമായും സംസാരിച്ച് മോദി
  • കനത്ത ചൂടില്‍ അരുമ മൃഗങ്ങള്‍ക്കും വേണം കരുതല്‍, അവ ചുറുചുറുക്കോടെ തുടരാന്‍ ഉറപ്പാക്കാം ഈ 7 കാര്യങ്ങള്‍
  • ‘ ശിവൻകുട്ടിയെ എങ്ങനെയും തോൽപ്പിക്കണം’- നേമത്ത് ബിജെപിയ്ക്കുവേണ്ടി രഹസ്യ പ്രവർത്തനം നടത്തി സിപിഐ നേതാവ്; ശബ്ദ രേഖ പുറത്തായി; പാർട്ടി സസ്പെൻഡ് ചെയ്തു
  • നിതിനെ നിന്നെ നഷ്ടമായെങ്കിലും നിന്റെ കൂട്ടുകാർ നിനക്ക് ആദ്യ നീതി നേടിത്തന്നു…വി​ദ്യാർഥി പ്രക്ഷോഭം ഫലം കണ്ടു, ഡോ. കെ. റാമിനെ പുറത്താക്കി കോളേജ് മാനേജ്‌മെന്റ്, ഒളിവിൽ പോയ ഡോ. റാമിനായി അന്വേഷണം ഊർജിതം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.