സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘പരം സുന്ദരി’. തുഷാർ ജലോട്ട ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രം പുറത്തിറങ്ങിയത്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
സിനിമയിലെ ഗാനങ്ങളും വിഷ്വലുകളും മികച്ചുനിൽക്കുന്നുണ്ടെങ്കിലും തിരക്കഥ പാളിപ്പോയെന്നാണ് ആരാധകർ പറയുന്നത്. ബോക്സ് ഓഫീസിൽ ഭേദപ്പെട്ട പ്രകടനമാണ് സിനിമ കാഴ്ചവെക്കുന്നത്. രണ്ട് ദിവസം പിന്നിടുമ്പോൾ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 15.70 കോടിയാണ് ചിത്രം നേടിയത്.
Also Read: ഈ നടന്റെ ബോഡിഗാർഡിന് 100 കോടി വിലയുണ്ട്! ആത്മാർത്ഥത കാരണം അയാൾ ചെയ്ത കാര്യം നിങ്ങളെ ഞെട്ടിക്കും
അതേസമയം ആദ്യ ദിനം 6.85 കോടി നേടിയ സിനിമ രണ്ടാം ദിവസം 8.85 കോടി വാരിക്കൂട്ടി. ബോക്സ് ഓഫീസിൽ സിനിമയ്ക്ക് നല്ല പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. സിദ്ധാർഥിൻ്റെയും ജാൻവിയുടെയും കെമിസ്ട്രി അടിപൊളിയാണെന്നും കമന്റുകളുണ്ട്.
ചിത്രത്തിലെ മലയാളം ഡയലോഗുകൾക്കും ജാൻവിയുടെ കഥാപാത്രത്തിനും ആണ് ട്രോളുകൾ ഉയരുന്നത്. ചിത്രത്തിൽ സിദ്ധാർഥ് നോർത്ത് ഇന്ത്യനായും ജാൻവി മലയാളിയുമായിട്ടാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാർഥ് എത്തുമ്പോൾ സുന്ദരി ആയിട്ടാണ് ജാൻവി എത്തുന്നത്.
The post ബോക്സ് ഓഫീസിൽ തിളങ്ങാനാകാതെ ‘പരം സുന്ദരി’ ! appeared first on Express Kerala.