കൊല്ലം: അനിയത്തിയുടെ വീട്ടിൽ വന്നു ഭക്ഷണവും കഴിച്ച് സന്തോഷത്തോടെ പോയ മകൾ ഒരിക്കലും ജീവിതം അവസാനിപ്പിക്കില്ലെന്ന് അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള. അവൾ ജീവിതം തുടങ്ങിയതേയുണ്ടായിരുന്നുള്ളൂവെന്നും മകളെ ഇല്ലാതാക്കിയ സതീഷിനു കടുത്ത ശിക്ഷ നൽകണമെന്നും പിതാവ് രാജശേഖരൻ പിള്ള. എന്താണ് സംഭവിച്ചതെന്ന് അറിയണം. ജാമ്യം റദ്ദാക്കി സതീഷിനെ കസ്റ്റഡിയിൽ എടുക്കണം. ചിരിച്ചു കളിച്ച് ഫോട്ടോ സ്റ്റാറ്റസിട്ട അതുല്യ സ്വയം ജീവനൊടുക്കില്ല. അന്ന് മകളുടെ ജന്മദിനമായിരുന്നു. അനിയത്തിയുടെ വീട്ടിൽ നിന്ന് ബിരിയാണി കഴിച്ച് വളരെ സന്തോഷത്തോടെയാണ് അവൾ പോയത്. […]