വാഷിംഗ്ടൺ: അമേരിക്കൻ രാഷ്ട്രീയ-മാധ്യമ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ വാർഷിക ചടങ്ങായ വൈറ്റ് ഹൗസ് കറസ്‌പോണ്ടൻ്റ്‌സ് അസോസിയേഷൻ ഡിന്നർ നടക്കുന്നതിനിടെ വൻ സുരക്ഷാ വീഴ്ച. വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിന് പുറത്തുവെച്ച് വെടിവെപ്പ് നടത്താൻ ശ്രമിച്ച യുവാവിനെ സുരക്ഷാസേന പിടികൂടിയിരുന്നു. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉന്നത ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും സന്നിഹിതരായിരുന്ന ചടങ്ങിൽ ഏകദേശം 2,500 അതിഥികൾ പങ്കെടുത്തിരുന്നു. സംഭവത്തിൽ കാലിഫോർണിയയിലെ ടോറൻസ് സ്വദേശിയായ 31-കാരൻ കോൾ തോമസ് അലൻ ആണ് പ്രതി. നിരവധി ആയുധങ്ങളുമായി ഹോട്ടലിനുള്ളിലേക്ക് കടന്ന […]






