ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായ മൊജ്തബ ഖമേനിയുടെ ചിത്രം, യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ ചുവർചിത്രത്തിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് പുതിയ വിവാദങ്ങളും അഭ്യൂഹങ്ങളും ഉയരുന്നു. മഷാദിലാണ് യുദ്ധത്തിൽ ജീവൻ നഷ്ടമായ പ്രമുഖരുടെ ചുവർ ചിത്രങ്ങൾ അനാവരണം ചെയ്തത്. പുറത്തുവന്ന ഈ ചുവർചിത്രത്തിലാണ് യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്കൊപ്പം ഖമേനിയുടെ ചിത്രവും ഇടംപിടിച്ചത്.ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഇതിന്റെ പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് വിവിധ തരത്തിലുള്ള ചർച്ചകൾ ശക്തമായി.ഐആർജിസി (ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ്) ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തതായി റിപ്പോർട്ടുണ്ട്. സാധാരണയായി […]







