കൊച്ചി: നഗരത്തിലെ ബാറിൽ സിനിമയെ വെല്ലുന്ന രീതിയിൽ മോഷണം നടത്തിയ മുൻ ജീവനക്കാരൻ പിടിയിൽ. സംഭവത്തിൽ ആലപ്പുഴ പട്ടണക്കാട് സ്വദേശി വൈശാഖിനെ തിങ്കളാഴ്ച രാവിലെ എറണാകുളം സെൻട്രൽ പോലീസാണ് അറസ്റ്റ് ചെയ്തത്. ബാനർജി റോഡിലുള്ള ബാറിൽ കഴിഞ്ഞ മാസം 24നായിരുന്നു 10 ലക്ഷം രൂപ മോഷണം പോയത്. വൈശാഖിനെ ജോലിയിൽ നിന്നു നേരത്തെ പറഞ്ഞുവിട്ടിരുന്നു. എന്നാൽ ബാറിലെ രീതികൾ നന്നായി അറിയാവുന്ന വൈശാഖ് 24ന് പുലർച്ചെ സ്ഥലത്തെത്തി മോഷണം നടത്തുകയായിരുന്നു. ഇതിനു മുന്നോടിയായി സിസിടിവി ക്യാമറകൾ സ്പ്രേ […]









