കൊല്ലം: ഓച്ചിറ വലിയകുളങ്ങരയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. രണ്ടുപേർക്ക് ഗുരുതര പരുക്ക്. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും എസ്‌യുവിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ എസ്‌യുവിയുടെ മുൻഭാഗം പൂർണമായി തകർന്നു. കാറിലുണ്ടായിരുന്ന തേവലക്കര പടിഞ്ഞാറ്റിൻകര പൈപ്പ്മുക്ക് സ്വദേശി പ്രിൻസ് തോമസ് (44), മക്കളായ അൽക്ക (5), അതുൽ (14) എന്നിവരാണ് മരിച്ചത്. ഭാര്യ വിന്ദ്യ, മകൾ ഐശ്വര്യ എന്നിവർക്ക് പരുക്കേറ്റു. വിന്ദ്യയുടെ സാഹോദരന്റെ മകനെ യുകെയിലേക്ക് യാത്രയാക്കാനായി നെടുമ്പാശേരി വിമാനത്താവളത്തിൽ പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം. അതേസമയം ഏറെ പണിപ്പെട്ടാണ് പരുക്കേറ്റവരെ […]









