കറുകച്ചാൽ (കോട്ടയം): നാടും നഗരവും ഓണത്തിരക്കിൽ മുങ്ങി, പോലീസുകാരും ഓണാഘോഷത്തിൽ. നഗരത്തിൽ ഗതാഗതം നിയന്ത്രിക്കാൻ പേരിനു പോലും പോലീസില്ല, ഒടുവിൽ നാട്ടുകാർ തന്നെ നിയന്ത്രണം ഏറ്റെടുത്തു. സംഭവം കറുകച്ചാൽ സെൻട്രൽ ജങ്ഷനിലാണ്. തിരക്കുകണ്ട് സഹികെട്ട വഴിയാത്രക്കാരനായ യുവാവ് ഒടുവിൽ കറുകച്ചാൽ സെൻട്രൽ ജങ്ഷനിലെ ഗതാഗതം മണിക്കൂറുകളോളം നിയന്ത്രിക്കുകയായിരുന്നു. യുവാവിന്റെ കഷ്ടപ്പാട് കണ്ട നാട്ടുകാർ ഒടുവിൽ നോട്ട് മാലയിട്ട് സ്വീകരിച്ചശേഷമാണ് വിട്ടയച്ചത്. സംഭവം ഇങ്ങനെ- ബുധനാഴ്ച രാവിലെ മുതൽ നഗരത്തിൽ നല്ലതിരക്കായിരുന്നു. പത്തരയോടെ ചങ്ങനാശ്ശേരി- വാഴൂർ, കറുകച്ചാൽ-മണിമല, കറുകച്ചാൽ-മല്ലപ്പള്ളി […]









