തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തെ കോണ്‍ഗ്രസും ബിജെപിയും രൂക്ഷവിമര്‍ശനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദുഐക്യവേദി സമാന്തര വിശ്വാസസംഗമം പന്തളത്ത് നടത്താനും നോക്കുമ്പോള്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയെ പരിപാടിയിലേക്ക് ഔപചാരികമായി ക്ഷണിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സുരേഷ് ഗോപിയുടെ വീട്ടിലെത്തിയാണ് പരിപാടിക്ക് ക്ഷണിച്ചത്. പരിപാടിയില്‍ സുരേഷ് ഗോപി പങ്കെടുക്കുമെന്ന് കരുതുന്നതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ പ്രതികരിച്ചു. പരമാവധി സമവായമുണ്ടാക്കി പരിപാടി നല്ല നിലയില്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് ക്ഷണം. നേരത്തേ പരിപാടിക്കെതിരേ വിമര്‍ശനം […]









