കോഴിക്കോട്: കർണാടകയിലെ ധർമസ്ഥലയിൽ ഒട്ടേറെപ്പേർ ദുരൂഹസാഹചര്യങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന വാദം വീണ്ടും ആവർത്തിച്ച് ലോറിയുടമയും യൂട്യൂബറുമായ മനാഫ്. അവിടെ ഒരുപാട് കൊലപാതകങ്ങൾ നടന്നിട്ടുണ്ട്, പക്ഷേ പ്രതികളെ ആരെയും പിടിച്ചിട്ടുമില്ല. സത്യം തെളിയണമെന്ന് മാത്രമാണ് തൻറെ ആവശ്യം. ഒരുപക്ഷേ താൻ അറസ്റ്റിലായേക്കാം. തന്റെ ജീവന് ഭീഷണിയുണ്ടെന്നും മനാഫ് പറഞ്ഞു. ഇക്കാരണത്താൽ സുരക്ഷ ആവശ്യപ്പെട്ട് കോഴിക്കോട് പോലീസ് കമ്മിഷണറെ കണ്ടെന്നും പോലീസ് സംരക്ഷണം നൽകുമെന്ന് കമ്മിഷണർ അറിയിച്ചെന്നും മനാഫ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ പോലീസ് സംരക്ഷണയിൽ തിങ്കളാഴ്ച […]









