കൊച്ചി: ഇന്നത്തെ ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹർത്താലിനോടനുബന്ധിച്ച് സംഭവിച്ച അതിക്രമങ്ങൾ പരിഗണിച്ചാണ് നടപടി.ഹർത്താലിന് ആഹ്വാനം ചെയ്തവർക്ക് കോടതി നോട്ടീസ് അയച്ചു.ഇന്ന് വൈകിട്ടോടെ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയ്ക്ക് നിർദ്ദേശവും നൽകി. ഹർത്താലിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനെതിരെ ഹൈക്കോടതിയുടെ കർശന നിർദ്ദേശങ്ങളുണ്ട്. ആ നിർദ്ദേശങ്ങളിൽ നിന്നും വ്യതിചലിക്കുന്നവർക്കെതിരെയാണ് കോടതി സ്വമേധയാ കേസെടുക്കുന്നത്. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 52-ൽപ്പരം ദളിത് സംഘടനകൾ, ആക്ഷൻ കൗൺസിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വാഹനങ്ങൾ തടയില്ല, […]









