നെടുങ്കണ്ടം: നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയിൽ വീട്ടുപറമ്പിൽ മറവു ചെയ്യപ്പെട്ട നിലയിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന സജി പോലീസ് കസ്റ്റഡിയിലാകവെ കുറ്റസമ്മതം നടത്തി. തനിക്ക് തെറ്റുപറ്റിയെന്നും കീഴടങ്ങുന്നുവെന്നുമാണ് കൂടി നിന്ന നാട്ടുകാരോടായി സജി പറഞ്ഞത്. സജിയെ വിശദമായി ചോദ്യം ചെയ്യും. കാണാതായതായി പരാതി ലഭിച്ച, പച്ചടി പൊൻതിട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (54) എന്നിവരുടെ മൃതദേഹങ്ങളാണ് പുരയിടത്തിൽ മറവ് ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മേരിക്കുട്ടിയുടെ ഇളയമകനാണ് നിലവിൽ […]









