
വാഷിങ്ടൻ∙ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആശയവിനിമയങ്ങൾ ചോർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2019ൽ യുഎസ് നാവികസേനാംഗങ്ങൾ അതീവരഹസ്യ ഓപ്പറേഷനിലൂടെ ഉത്തരകൊറിയയിൽ പ്രവേശിച്ചിരുന്നതായി റിപ്പോർട്ട്. ഭീകരൻ ഒസാമ ബിൻ ലാദനെ വധിച്ച അതേ സംഘമാണ് ഉത്തരകൊറിയയിൽ എത്തിയതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണക്കാലത്ത് ട്രംപും കിമ്മും തമ്മിലുള്ള ആണവ ചർച്ചകൾക്കിടയിലാണ് നിർണായകമായ രഹസ്യ വിവരങ്ങൾ ചോർത്താൻ നാവികസേനയുടെ രഹസ്യ ഓപ്പറേഷൻ നടന്നത്.
യുഎസ് പ്രസിഡന്റിന്റെ നേരിട്ടുള്ള അനുമതി ആവശ്യമുള്ള ദൗത്യമായിരുന്നു അന്ന് നടത്തിയതെന്നും ദൗത്യം പരാജയപ്പെട്ടാൽ ആണവചർച്ചകൾ നിർത്തലാക്കപ്പെടാവുന്ന സാഹചര്യം സംഭവിക്കുമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കിം ജോങ് ഉന്നിന്റെ ആശയവിനിമയങ്ങൾ ചോർത്തിയെടുക്കുന്നതിനായി ഒരു ചാര ഉപകരണം സ്ഥാപിക്കുക എന്നതായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. എന്നാൽ കരയിലേക്കു പ്രവേശിക്കുന്നതിന് തൊട്ടുമുൻപായി യുഎസ് നാവികസേനാംഗങ്ങൾ അപ്രതീക്ഷിതമായി ഒരു ബോട്ട് കണ്ടെന്നും ഇതോടെ ദൗത്യം പൂർത്തിയാക്കാതെ മടങ്ങിയെന്നുമാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
The post ഉത്തര കൊറിയയിൽ ലാൻഡ് ചെയ്യാൻ ലാദനെ വധിച്ച അമേരിക്കൻ കമാൻഡോകൾ ശ്രമിച്ചു ! appeared first on Express Kerala.









