തൃശൂർ: കുന്നംകുളം പോലീസ് സ്റ്റേഷനിൽ വി.എസ്. സുജിത്തിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോൾ നിരസിക്കാൻ പോലീസ് കാരണമായി കൊണ്ടുനിർത്തിയത് പോക്സോ കേസ് ഇരയെ. സുജിത്തിനെ എത്തിക്കുന്ന സമയത്തു സ്റ്റേഷനിൽ പോക്സോ കേസിലെ ഇര ഉണ്ടായിരുന്നെന്നും ഇവരുടെ വിവരങ്ങൾ പുറത്തുവരുമെന്നതിനാൽ ദൃശ്യങ്ങൾ നൽകാനാകില്ലെന്നുമായിരുന്നു പോലീസ് വാദം. എന്നാൽ ഇതു സ്ഥിരീകരിക്കാനുള്ള തെളിവുകൾ പോലീസിന്റെ കൈവശമില്ലാതെ വന്നതോടെ വാദം ആ പൊളിഞ്ഞു. അതേസമയം മർദനമേറ്റതിന്റെ പിറ്റേന്നുതന്നെ പോലീസിനെതിരെ സുജിത്ത് പരാതി നൽകിയിരുന്നു. തെളിവു നൽകാൻ ആവശ്യപ്പെട്ടപ്പോൾ കർണപടം […]









