തൃശൂർ: പീച്ചിയിൽ ഹോട്ടൽ ജീവനക്കാരെയും മാനേജരേയും പോലീസ് സ്റ്റേഷന് അകത്ത് വെച്ച് മർദിച്ച സംഭവത്തിൽ എസ്ഐ കൈക്കൂലി വാങ്ങിയെന്ന വാദവുമായി ഹോട്ടൽ മാനേജർ ഔസേപ്പ്. എസ്ഐ പണം നൽകാൻ ആവശ്യപ്പെട്ടെന്നും ഇല്ലെങ്കിൽ പോക്സോ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ഔസേപ്പ് പറഞ്ഞത്. 2023 മേയ് 24ന് തൃശൂർ പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജരെയാണ് പീച്ചി എസ്‌ഐ ആയിരുന്ന പി എം രതീഷ് മർദിച്ചത്. ഹോട്ടൽ മാനേജർ കെപി ഔസേപ്പിനേയും മകനേയുമാണ് എസ് ഐ മർദിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ […]









