
അനുഷ്‍ക ഷെട്ടി നായികയായി എത്തിയ ചിത്രമാണ് ഘാട്ടി. ഇപ്പോഴിതാ ചിത്രത്തിൻ്റെ കളക്ഷൻ കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രം നെറ്റ് 3.74 കോടി മാത്രമാണ് ഘാട്ടിക്ക് രണ്ട് ദിവസത്തിനുള്ളില്‍ നേടാനായത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അനുഷ്‍ക ഷെട്ടിയുടെ ഘാട്ടി പ്രതികാര കഥയാണ് പ്രമേയമാക്കുന്നത് എന്നാണ് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നത്. ചിത്രത്തിൻ്റെ ട്രെയിലറടക്കമുള്ള പ്രമോഷണല്‍ മെറ്റീരിയലുകള്‍ വൻ ഹിറ്റായിരുന്നു. അനുഷ്‍ക ഷെട്ടിയുടെ മികച്ച ഒരു കഥാപാത്രമായിരിക്കും ഘാട്ടിയിലേതെന്നാണ് അഭിപ്രായങ്ങളും. മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി സിനിമയാണ് നടി അനുഷ്‍ക ഷെട്ടിയുടേതായി മുമ്പ് തിയറ്ററുകളില്‍ എത്തിയതും ശ്രദ്ധയാകര്‍ഷിച്ചതും. മഹേഷ് ബാബു പിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. നവീൻ പൊലിഷെട്ടിയാണ് ചിത്രത്തിലെ നായകൻ.
The post ഘാട്ടി ചിത്രത്തിൻ്റെ കളക്ഷൻ കണക്കുകള്‍ പുറത്ത് appeared first on Express Kerala.









