പാലക്കാട്: അഭിപ്രായഭിന്നതയെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് എതിര്‍പാളയത്തിലേക്ക് പോയ നേതാവ് സിപിഐഎമ്മില്‍ ചേര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പഴയ പാര്‍ട്ടിയിലേക്ക് ക്ഷമാപണം നടത്തി തിരിച്ചുവന്നു. പാലക്കാട്ടെ കോണ്‍ഗ്രസുകാരനായ റിയാസ് തച്ചമ്പാറയാണ് എതിര്‍ഭാഗത്ത് പോയി ചേര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങിയെത്തിയത്. കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്ന് റിയാസ് തച്ചമ്പാറ പറഞ്ഞു. ഡിസിസി പ്രസിഡന്റ് എ തങ്കപ്പന് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു റിയാസ് പാര്‍ട്ടിവിട്ടത്. എന്നാല്‍ അത് തന്റെ മാനസീക പ്രയാസങ്ങള്‍ മൂലമായിരുന്നെന്നും കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്ക് പോകാന്‍ തനിക്ക് […]









