മങ്കട: യാത്രക്കിടെ ഇടയ്ക്കു മിഠായി വാങ്ങാൻ കാർ നിർത്തിയ കുടുംബം നാലു വയസുകാരനെ വഴിയിൽ മറന്ന് കാറുമായി പോയി. മങ്കട കോഴിക്കോട് പറമ്പ് ആയിരനാഴി പടിയിൽ ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. റോഡിൽ കാറിനു പിറകെ കരഞ്ഞുകൊണ്ടോടുന്ന കുട്ടിയെ കണ്ട് ആളുകൾ അന്വേഷിച്ചപ്പോഴാണ് സംഭവം വ്യക്തമായത്. നാട്ടുകാർ കുട്ടിയെ കാണുമ്പോൽ കുട്ടിയുടെ കൈയിൽ നിറയെ മിഠായി ഉണ്ടായിരുന്നു. മിഠായി വാങ്ങിയ കട കുട്ടി കാണിച്ചുകൊടുക്കുകയും കച്ചവടക്കാരൻ കുട്ടിയെ തിരിച്ചറിയുകയും ചെയ്തു. യാത്രക്കിടെ മിഠായി വാങ്ങാൻ കാർ നിർത്തിയ കുടുംബം […]









