കാണികളുടെ മനസ്സ് വായിച്ച് അമ്പരപ്പിക്കുന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ മെന്റലിസ്റ്റ് ആതി, പുതിയൊരു പര്യടനത്തിന് ഒരുങ്ങുന്നു. ‘ഇൻസോംനിയ വേക്ക് അപ്പ് ഇന്റു ദി ഡ്രീം’ എന്ന പേരിൽ 10 നഗരങ്ങളിലായി 10 വേദികളിൽ പരിപാടി അരങ്ങേറും. 2025 സെപ്റ്റംബർ 13 മുതൽ നവംബർ 15 വരെ നീളുന്ന ഈ മാസ്മരിക യാത്രയിൽ മനശാസ്ത്രപരമായ തന്ത്രങ്ങളിലൂടെയും അതിശയിപ്പിക്കുന്ന പ്രവചനങ്ങളിലൂടെയും ആതി കാഴ്ചക്കാരെ വിസ്മയിപ്പിക്കും. കേരളത്തിലെ വിവിധ നഗരങ്ങളിലെ പ്രകടങ്ങങ്ങൾക്ക് മുന്നോടിയായി മെന്റലിസ്റ്റ് ആതി സെപ്റ്റംബർ 13ന് കൊച്ചി ജെടിപാക്കിൽ മുന്നൊരുക്ക […]









