
മുംബൈ: ഓപ്പണറെന്ന നിലയില്‍ സഞ്ജു സാംസണ്‍ ഏറ്റവും അപകടകാരിയായ ബാറ്ററാണെന്ന് മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി.
”ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമ്പോഴാണ് സാംസണ്‍ ഏറ്റവും അപകടകാരിയാകുന്നത്. സഞ്ജു ആഞ്ഞടിച്ചാല്‍, മത്സരങ്ങള്‍ ഒറ്റയ്‌ക്കു ജയിപ്പിക്കാന്‍ വരെ അദ്ദേഹത്തിനു സാധിക്കും. ബാറ്റിങ് ക്രമത്തില്‍ ടോപ് ഓര്‍ഡറില്‍ കളിക്കുന്നതാണു സഞ്ജുവിനു നല്ലതെന്ന് രവി ശാസ്ത്രി വ്യക്തമാക്കി. ശുഭ്മന്‍ ഗില്ലിനെ കളിപ്പിക്കാന്‍ വേണ്ടി സഞ്ജുവിനെ കളിപ്പിക്കാതിരിക്കുന്നത് നീതീകരിക്കാനാവാത്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗില്ലിനെ വെല്ലുവിളിക്കത്തക്ക പ്രതിഭയാണ് സഞ്ജുവിന്റേത്. ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
ട്വന്റി20 ലോകകപ്പിനു ശേഷം നടന്ന ട്വന്റി20 മത്സരങ്ങളിലെല്ലാം അഭിഷേക് ശര്‍മ സഞ്ജു സാംസണ്‍ സഖ്യമാണ് ഭാരതത്തിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. അവസാനം കളിച്ച 10 മത്സരങ്ങളില്‍ സഞ്ജു മൂന്ന് സെഞ്ച്വറികളും നേടിയിട്ടുണ്ട്. ഗില്ലിനെ ഓപ്പണറായി ടീമിലെടുക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ സഞ്ജുവിന് പുറത്തിരിക്കുകയോ മധ്യനിരയിലേക്കിറങ്ങുകയോ ചെയ്യേണ്ടിവരും.









