കോഴിക്കോട്: ഓരോദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന കസ്റ്റഡി മർദനത്തിൽ ആഭ്യന്തര വകുപ്പിനേയും മുഖ്യമന്ത്രിയെയും വിമർശിച്ച് ഷാഫി പറമ്പിൽ എംപി. തനി ഗുണ്ടായിസമായി പോലീസിനെ ഈ സർക്കാർ മാറ്റി, ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് കൊടി സുനിമാരാണെന്ന് പറഞ്ഞ ഷാഫി, മുഖ്യമന്ത്രിയെ മുഖ്യ ഗുണ്ടയെന്നും വിശേഷിപ്പിച്ചു. ഗുണ്ടകളെ ഇരുവശത്തുംനിർത്തി കേരളത്തിന്റെ മുഖ്യ ഗുണ്ട നാട് ഭരിക്കാമെന്ന് കരുതിയാൽ ജനങ്ങൾ അനുവദിക്കില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഈ സർക്കാർ നിയമം സമാധാനത്തോടെ നടപ്പാക്കുന്നവർക്കല്ല പോലീസിൽ പ്രാധാന്യം നൽകുന്നത്, പകരം ക്രിമിനലുകൾക്കും ഗുണ്ടകൾക്കുമാണ് സർക്കാരും ആഭ്യന്തര […]









