കൊച്ചി: ബലാത്സംഗക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത വേടനെ പുറത്തിറക്കണം എന്നാവശ്യപ്പെട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷന് മുന്നില്‍ രണ്ടു യുവാക്കള്‍. സംഭവത്തില്‍ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് വേടനുമായി നേരിട്ട് ബന്ധമില്ലെന്നും ആരാധകരാണെന്നുമാണ് സൂചന. പോലീസുകാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. വേടനെ കാണണം എന്ന ആവശ്യവുമായി രാവിലെ എത്തിയ ഇരുവരും സ്റ്റേഷന് മുന്നില്‍ ഇരിക്കുകയായിരുന്നു. വനിതാ ഉദ്യോഗസ്ഥര്‍ക്ക് നേരെ അടക്കം ചീത്തവിളിച്ചുകൊണ്ടാണ് സ്റ്റേഷനിലേക്ക് എത്തിയത്. തുടര്‍ന്ന് പോലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു. എന്നാല്‍ ലോക്കപ്പില്‍ കിടന്നും യുവാക്കള്‍ […]









