
ലിവര്‍പൂള്‍: ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിന്റെ ആദ്യ മെഡല്‍ വനിതാ താരം നൂപുര്‍ ഷിയോറാന്‍ ഉറപ്പിച്ചു. 80+ കിലോ വനിതാ വിഭാഗത്തില്‍ താരം ഇന്നലെ സെമിയില്‍ പ്രവേശിച്ചതോടെയാണ് മെഡല്‍ ഉറപ്പാക്കിയത്.
സെമിയിലെത്തിയാല്‍ പരാജയപ്പെട്ടാലും വെങ്കല മെഡല്‍ ഉറപ്പിക്കാം. ജയിച്ചാല്‍ വെള്ളി മെഡല്‍ ഉറപ്പാണ്. ജയിച്ചാല്‍ സ്വര്‍ണനേട്ടവുമാകും.
ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ നൂപുര്‍ ഉസ്‌ബെക്കിസ്ഥാന്‍ താരം ഓല്‍ട്ടിനോയ് സോട്ടിംബോവയെ 4-1ന് തോല്‍പ്പിച്ചാണ് സെമിയും മെഡലും ഉറപ്പാക്കിയത്. അന്തിമ നാലില്‍ തുര്‍ക്കിയുടെ സെയ്‌മാ ഡുസ്താസ് ആണ് നൂപുറിന്റെ എതിരാളി.
ലോക ചാമ്പ്യന്‍ഷിപ്പില്‍ ഭാരത വനിതാ താരം നിഖാത് സരീന്‍ അടക്കമുള്ള താരങ്ങളുടെ മത്സരങ്ങള്‍ ബുധനാഴ്‌ച്ച രാത്രി വൈകിയും നടക്കാനിരിക്കുകയാണ്.









