
കോഴിക്കോട്: വിപണിയിൽ ഏകദേശം 6 ലക്ഷം രൂപ വിലവരുന്ന 450 ഗ്രാം ‘കുഷ്’ ഇനം കഞ്ചാവുമായി ഒരാൾ അറസ്റ്റിലായി. ഓമശ്ശേരി താഴെപ്പോയിൽ സ്വദേശി ടി.പി. മുഹമ്മദ് ഷഫീഖ് ആണ് കോഴിക്കോട് എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രഹ്‌ളാദനും സംഘവും ചേർന്ന് നടത്തിയ നീക്കത്തിൽ പിടിയിലായത്. സമൂഹമാധ്യമങ്ങൾ വഴി ഓർഡറുകൾ സ്വീകരിച്ച് വിൽപ്പന നടത്തിയിരുന്ന ഷഫീഖ്, മലേഷ്യയിൽ നിന്ന് ബെംഗളൂരു വഴിയാണ് ഈ ഹൈബ്രിഡ് കഞ്ചാവ് കേരളത്തിൽ എത്തിച്ചിരുന്നത്. ഇയാൾ ഏറെക്കാലമായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മലപ്പുറം ജില്ലയിലെ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി 12.28 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പുൽപ്പറ്റയിൽ നിന്ന് 5.68 ഗ്രാം മെത്താംഫിറ്റമിനുമായി രഞ്ജുമോൻ എന്നയാളും കാവനൂരിൽ നിന്ന് 6.6 ഗ്രാം മെത്താംഫിറ്റമിനുമായി ഷാജി.കെ എന്നയാളുമാണ് പിടിയിലായത്. മഞ്ചേരി എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ അബ്ദുൽ നാസറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഈ റെയ്ഡുകളിൽ ഇൻസ്പെക്ടർ ടി. ഷിജു മോൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷബീർ അലി, സച്ചിൻദാസ്, അഖിൽദാസ്, ഡ്രൈവർ അബ്ദുറഹ്മാൻ എന്നിവരും പങ്കെടുത്തു.
The post ആറ് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ appeared first on Express Kerala.









