തൃശൂർ: സിപിഎം നേതാക്കളെ വെട്ടിലാക്കി ഗുരുതര ആരോപണമുയർത്തിയുള്ള ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദരേഖ പുറത്ത്. സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തിൽ ആർക്കാണ് സാമ്പത്തിക പ്രശ്നങ്ങളുള്ളത്. ഒരുഘട്ടം കഴിഞ്ഞാൽ നേതാക്കളെല്ലാം കാശുകാരാകുമെന്നും ഓഡിയോ സന്ദേശത്തിൽ പറയുന്നു. വലിയ വലിയ ഡീലേഴ്സാണ് അവർ. വർഗീസ് കണ്ടൻകുളത്തി നിസാര ഡീലിംഗ് ആണോ നടത്തുന്നത്. അനൂപ് കാട, എസി മൊയ്തീൻ ഒക്കെ വലിയ ഡീലിംഗ് നടത്തുന്നവരാണ്. അപ്പർ ക്ലാസിന്റെ ഇടയിൽ ഡീലിംഗ് നടത്തുന്ന ആളാണ് സി മൊയ്തീൻ എന്നും ശരത് […]









