കോഴിക്കോട്: ചുങ്കം വേലത്തിപ്പടിക്കൽ കെ.ടി.വിജിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സരോവരം തണ്ണീർത്തടത്തിൽ അന്വേഷണ സംഘം ചതുപ്പു നീക്കി നടത്തിയ തിരച്ചിലിൽ ശരീരഭാഗങ്ങളുടെ അസ്ഥികൾ കണ്ടെത്തി. വിജിലിന്റെതെന്നു കരുതുന്ന അസ്ഥികളുടെ 53 ഭാഗങ്ങളാണ് തിരച്ചിലിന്റെ ഏഴാം ദിനത്തിൽ കണ്ടെത്തിയത്. പല്ലുകളുടെയും താടിയെല്ലിന്റെയും വാരിയെല്ലിന്റെയും അസ്ഥിഭാഗങ്ങളാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ നടത്തിയ പരിശോധനയിൽ മറ്റ് ശരീരഭാഗങ്ങളിലെ എല്ലുകൾ കണ്ടെത്തുകയായിരുന്നു. എന്നാൽ തലയോട്ടി ഇതുവരെ കണ്ടെത്താനായില്ല. തിരച്ചിൽ സംഘത്തിനൊപ്പമുള്ള ഫൊറൻസിക് സംഘത്തിന് തുടർപരിശോധനകൾക്കായി അസ്ഥികളുടെ ഭാഗം കൈമാറി. അതേസമയം വ്യാഴാഴ്ച നടത്തിയ തിരച്ചിലിൽ […]









