പത്തനംതിട്ട: പോലീസിന്റ ക്രൂര മർദനത്തെ തുടർന്ന് അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയൽ മരണപ്പെട്ട സംഭവത്തിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണം പാർട്ടിക്കുള്ളിൽ വീണ്ടും ചർച്ചയാകുന്നു. തട്ടിപ്പ് കേസിൽ നേതാക്കളുടെ പങ്ക് പുറത്തുവരാതിരിക്കാൻ പോലീസിനെ ഉപയോഗിച്ച് ജോയലിനെ ക്രൂര കസ്റ്റഡി മർദ്ദനത്തിന് ഇരയാക്കി എന്നാണ് കുടുംബം ആവർത്തിച്ച് ആരോപിക്കുന്നത്. പാർട്ടി ജില്ലാ നേതാക്കളെ പോലും സംശയ നിഴലിൽ ആക്കുന്ന ആരോപണത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം ഇടപെടണം എന്നാണ് ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നത്. എന്നാൽ ജോയലും പാർട്ടിയുമായി ഒരു ബന്ധവും […]









