തൃശൂർ: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തൃശൂരിലെ മുതിർന്ന സിപിഎം നേതാവ് എംകെ കണ്ണൻ കൂടുതൽ കുരുക്കിലേക്ക് നീങ്ങുന്നു. കണ്ണനെതിരെ തെളിവ് ഹാജരാക്കാൻ തയാറാണെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെ വെല്ലുവിളി. പാട്ടുരായ്ക്കൽ ബാങ്കിൽ നിന്ന് എംകെ കണ്ണൻ തുക കൈമാറി. ഒന്നരക്കോടി മാറിയതിന് തെളിവുണ്ടെന്നും പണമെടുക്കാൻ പോയ ആളെ ഹാജരാക്കാൻ തയ്യാറാണെന്നും അനിൽ അക്കരെ ന്യൂസ് അവറിൽ പറഞ്ഞു. അതേസമയം നേതാക്കൾക്കെതിരെ ഗുരുതര ആരോപണമുയർത്തി ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ സിപിഎം […]









