കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിങ് വ്യാജ ആപ്പിലൂടെ മട്ടന്നൂർ സ്വദേശിയായ ഡോക്ടറുടെ കയ്യിൽ നിന്ന് പ്രതികൾ അടിച്ചുമാറ്റിയത് 4.4 കോടി രൂപ. കഴിഞ്ഞ ദിവസമാണ് തട്ടിയ സംഘത്തിലെ മുഖ്യപ്രതി എറണാകുളം അറക്കപ്പടി സ്വദേശി സൈനുൽ ആബിദിനെ (41) അറസ്റ്റ് ചെയ്തത്. ജൂൺ 25ന് ആണ് തട്ടിപ്പു സംബന്ധിച്ച് ഡോക്ടർ പരാതി നൽകിയത്. എന്നാൽ അന്വേഷണം എവിടെയുമെത്താതെ നീണ്ടുപോയതിനു പിന്നിൽ സൈനുൽ ആബിദിന്റെ ബുദ്ധി. സ്വന്തമായി സ്വന്തമായി മൊബൈൽ നമ്പരില്ലാത്ത ഇയാൾ സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിച്ചിരുന്നതെല്ലാം മറ്റുള്ളവരുടെ പേരിലെടുത്ത […]









