തിരുവനന്തപുരം: പാര്‍ട്ടി സഖാക്കള്‍ക്കു തന്നോട് ഇപ്പോഴുമുള്ള സ്‌നേഹം ആലപ്പുഴയില്‍ എത്തിയപ്പോള്‍ ബോധ്യപ്പെട്ടുവെന്ന് മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മായില്‍. നേതൃത്വത്തിലല്ല പാര്‍ട്ടി സഖാക്കളിലാണു വിശ്വസിക്കുന്നതെന്നും അവരുടെ മനസില്‍ തനിക്കു ജയിച്ചാല്‍ മതിയെന്നും ഇസ്മായില്‍ പറഞ്ഞു. തന്നെ പാര്‍ട്ടി സംസ്ഥാന സമ്മേളന വേദിയില്‍ ഇരിക്കാന്‍ യോഗ്യതയില്ലെന്ന തരത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് പാര്‍ട്ടി വേദിയില്‍ ഇരിക്കാന്‍ യോഗ്യത ഉണ്ടോ എന്ന് പാര്‍ട്ടിക്കാര്‍ക്കും സഖാക്കള്‍ക്കും ബോധ്യമുണ്ടെന്നും ഇസ്മായില്‍ പറഞ്ഞു. പാര്‍ട്ടി സംസ്ഥാന […]









