തിരുവനന്തപുരം: കേരളത്തിലെ ഡ്രൈവിങ് ലൈസൻസിന്റെ മൂല്യം ഉയർത്തുന്നതിനായി അടിമുടി മാറ്റങ്ങളുമായി സംസ്ഥാനത്തിന്റെ ഗതാഗത വകുപ്പ്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് സംസ്ഥാനത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ ലൈസൻസ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കിയത്. ഇതിനു പുറമേ ലേണേഴ്‌സ് ലൈസൻസ് പരീക്ഷയും കഠിനമാകുമെന്ന് മോട്ടോർ വാഹന വകുപ്പ്. ഇതിനായി ലേണേഴ്‌സ് പരീക്ഷയിലെ ചോദ്യങ്ങളുടെയും ശരിയാക്കേണ്ട ഉത്തരങ്ങളുടെയും എണ്ണം വർധിപ്പിക്കും. മുൻപ് 20 ചോദ്യങ്ങളിൽ നിന്ന് 12 എണ്ണം ശരിയാക്കുന്നവർക്ക് ലേണേഴ്‌സ് ലൈസൻസ് അനുവദിക്കുന്നതായിരുന്നു രീതി. എന്നാൽ, പുതിയ […]









