ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എഡ്ടെക് കമ്പനികളിൽ ഒന്നായ ‘സൈലം ലേണിംഗ് സ്ഥാപകൻ ഡോ. അനന്തു. എസ് സിനിമാ രംഗത്തേക്ക്. ഈ സ്വപ്നസാക്ഷാത്കാരത്തിന്റെ ഭാഗമായി സ്വന്തമായി ഒരു ചലച്ചിത്ര നിർമാണ കമ്പനി കൂടി തുടങ്ങിയിരിക്കുകയാണ് വിദ്യാർത്ഥികൾക്ക് സുപരിചിതനായ ഡോ. അനന്തു. ”ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റ് ” എന്ന പേരിൽ തുടങ്ങിയിരിക്കുന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ലോഗോ ലോഞ്ച് ഇവന്റ് കോഴിക്കോട് നടന്നു. വേറിട്ട രീതിയിലുള്ള പഠന രീതികളിലൂടെ കേരളത്തിലുടനീളമുള്ള വിദ്യാർത്ഥികളുടെ പ്രിയപെട്ട അധ്യാപകനാണ് 29 കാരനായ ഡോ. അനന്തു. […]









