പത്തനംതിട്ട: ചരൽകുന്നിൽ ക്രൂരപീഡനത്തിന് ഇരയായ യുവാക്കൾക്ക് രശ്മിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും അതിന്റെ തുടർച്ചയായാണ് മർദനമെന്നും പോലീസ്. ക്രൂരമായി മർദനമേറ്റ റാന്നി സ്വദേശിയും ആലപ്പുഴ സ്വദേശിയും ബന്ധുക്കളാണ്. ഇവർക്കു രശ്മിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ ഫോണിൽ സെക്സ് ചാറ്റ് നടത്തിയിരുന്നു. എന്നാൽ ഇത് രശ്മിയുടെ ഭർത്താവ് ജയേഷ് കണ്ടെത്തിയതോടെ സംഭവത്തിന് ട്വിസ്റ്റ് സംഭവിക്കുന്നത്. ഇക്കാര്യത്തിൽ രശ്മിയും ജയേഷുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയെങ്കിലും യുവാക്കളോടുള്ള പക തീർക്കാൻ തക്കം നോക്കിയിരിക്കുകയായിരുന്നു. ഇതിനായി ജയേഷ് രശ്മിയുടെ സഹായത്തോടെ യുവാക്കളെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു […]









