Friday, December 12, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തകർത്ത ഇന്ത്യ; പാകിസ്താൻ താരങ്ങളുമായി കൈകൊടുക്കാതെ സൂര്യയും സംഘവും പവലിയനിലേക്ക്

by News Desk
September 14, 2025
in SPORTS
ഏഷ്യാ-കപ്പിൽ-പാകിസ്ഥാനെ-തകർത്ത-ഇന്ത്യ;-പാകിസ്താൻ-താരങ്ങളുമായി-കൈകൊടുക്കാതെ-സൂര്യയും-സംഘവും-പവലിയനിലേക്ക്

ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തകർത്ത ഇന്ത്യ; പാകിസ്താൻ താരങ്ങളുമായി കൈകൊടുക്കാതെ സൂര്യയും സംഘവും പവലിയനിലേക്ക്

 

ദുബായ്: ഏഷ്യാ കപ്പിൽ വസീം അക്രം അടക്കമുള്ള മുൻതാരങ്ങൾ തുല്യശക്തികളുടെ പോരാട്ടമാകുമെന്ന് പ്രവചിച്ച ഇന്ത്യ-പാകിസ്താൻ പോരാട്ടം ഏകപക്ഷീയമായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 127 റൺസിൽ ഒതുക്കിയ ഇന്ത്യൻ ബൗളർമാരുടെ മികവിനുശേഷം, 15.5 ഓവറിൽ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം കൈവരിച്ചു. ഏഴു വിക്കറ്റുകളുടെ തകർപ്പൻ ജയവുമായി ഇന്ത്യ സൂപ്പർ ഫോമിൽ മുന്നേറി.

ഇന്ത്യയുടെ വിജയത്തിന് അടിത്തറ വെച്ചത് യുവതാരം അഭിഷേക് ശർമയാണ്. ഷഹീൻ ഷാ അഫ്രീദിയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറിയാക്കി ഇന്ത്യയുടെ ആക്രമണനയം പ്രഖ്യാപിച്ച അഭിഷേക്, അടുത്ത പന്ത് സിക്‌സറാക്കി. വെറും 13 പന്തിൽ 2 സിക്‌സും 4 ഫോറും അടക്കം 31 റൺസ് നേടി പാകിസ്താനെ തുടക്കത്തിൽ തന്നെ സമ്മർദത്തിലാക്കി. ഏഴു പന്തിൽ നിന്ന് 10 റൺസെടുത്ത ശുഭ്മാൻ ഗിൽ 22-ൽ പുറത്തായെങ്കിലും, അഭിഷേക്-സൂര്യകുമാർ കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ടു നയിച്ചു.

ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തിലക് വർമ്മയുമായി ചേർന്ന് മൂന്നാം വിക്കറ്റിന് 56 റൺസ് ചേർത്തു. തിലക് 31 റൺസെടുത്ത് പുറത്തായതിന് ശേഷം ശിവം ദുബെയെ (10*) കൂട്ടുപിടിച്ച് സൂര്യ ടീമിനെ വിജയത്തിലെത്തിച്ചു. 37 പന്തിൽ 5 ബൗണ്ടറിയോടെ 47 റൺസെടുത്ത സൂര്യ, സൂഫിയാൻ മുഖീമിന്റെ പന്ത് സിക്‌സറിന് തൂക്കിയാണ് ജയം കുറിച്ചത്. മത്സരശേഷം പാകിസ്താൻ താരങ്ങളുമായി കൈകൊടുക്കാതെ സൂര്യയും സംഘവും പവലിയനിലേക്ക് മടങ്ങി

ടോസ് അനുകൂല്യം ഉപയോഗപ്പെടുത്തി ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ ആദ്യ പന്തിൽ തന്നെ ഹാർദിക് പാണ്ഡ്യ തകർത്തു. ഇൻസ്വിംഗറിൽ ബാറ്റ് തൊട്ട സായിം അയ്യൂബ് ഗോൾഡൻ ഡക്കായി ബുംറയുടെ കയ്യിലേയ്‌ക്ക്. തുടർന്നു ബുംറ (2/19) ഹാരിസിനെയും മടക്കി. അക്ഷർ പട്ടേൽ (2/25) ഫഖർ സമാനെയും, കുൽദീപ് യാദവ് (3/24) ഹസൻ നവാസ്-മുഹമ്മദ് നവാസ് സഖ്യത്തെയും വീഴ്‌ത്തി. ഹാർദിക്, വരുണ്‍ ചക്രവര്‍ത്തി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

സഹിബ്‌സാദ ഫർഹാൻ (40) മാത്രമാണ് പ്രതിരോധിക്കാൻ ശ്രമിച്ചത്. അവസാനഘട്ടത്തിൽ ഷഹീൻ അഫ്രീദി 16 പന്തിൽ നാല് സിക്‌സുമായി 33 റൺസ് നേടി പുറത്താകാതെ നിന്നെങ്കിലും, ടീമിനെ ഉയർത്താൻ സാധിച്ചില്ല.

ഇന്ത്യൻ ബൗളർമാർ

കുൽദീപ് യാദവ് – 3 വിക്കറ്റ്
അക്ഷർ പട്ടേൽ – 2 വിക്കറ്റ്
ജസ്പ്രീത് ബുംറ – 2 വിക്കറ്റ്
ഹാർദിക് പാണ്ഡ്യ – 1 വിക്കറ്റ്
വരുണ്‍ ചക്രവര്‍ത്തി – 1 വിക്കറ്റ്

ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ

അഭിഷേക് ശർമ്മ — 31 റൺസ് (13 പന്തിൽ, 2 സിക്‌സും 4 ഫോറും)
ശുഭ്മാൻ ഗിൽ — 10 റൺസ് (7 പന്തിൽ)

*സൂര്യകുമാർ യാദവ് — 47 റൺസ് (37 പന്തിൽ, 5 ബൗണ്ടറി)
തിലക് വർമ്മ — 31 റൺസ് (31 പന്തിൽ, 1 സിക്‌സ്, 2 ഫോർ)
*ശിവം ദുബെ — 10 റൺസ്  (7 പന്തിൽ)

*(നോട്ടൗട്ട്)

ShareSendTweet

Related Posts

രണ്ടാം-ട്വന്റി-20യില്‍-ഇന്ത്യക്ക്-നിരാശ
SPORTS

രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് നിരാശ

December 11, 2025
ഐപിഎല്‍-താരലേലം-ചുരുക്കപട്ടികയായി-അന്തിമ-ലിസ്റ്റില്‍-350-താരങ്ങള്‍;-240-ഭാരതീയരും-ബാക്കി-വിദേശ-താരങ്ങളും
SPORTS

ഐപിഎല്‍ താരലേലം ചുരുക്കപട്ടികയായി അന്തിമ ലിസ്റ്റില്‍ 350 താരങ്ങള്‍; 240 ഭാരതീയരും ബാക്കി വിദേശ താരങ്ങളും

December 10, 2025
ജൂനിയര്‍-ഹോക്കി-ലോകകപ്പ്-ഫൈനല്‍-ഇന്ന്
SPORTS

ജൂനിയര്‍ ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്

December 10, 2025
ചാമ്പ്യന്‍സ്-ലീഗില്‍-ഇന്ന്-സിറ്റി-റയല്‍-പോര്
SPORTS

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സിറ്റി-റയല്‍ പോര്

December 10, 2025
കൂച്ച്-ബെഹാര്‍-ട്രോഫി:-കേരളത്തിന്-127-റണ്‍സിന്റെ-ലീഡ്;-മാധവ്-കൃഷ്ണയ്‌ക്ക്-സെഞ്ച്വറി
SPORTS

കൂച്ച് ബെഹാര്‍ ട്രോഫി: കേരളത്തിന് 127 റണ്‍സിന്റെ ലീഡ്; മാധവ് കൃഷ്ണയ്‌ക്ക് സെഞ്ച്വറി

December 10, 2025
ന്യൂസിലന്‍ഡ്-വെസ്റ്റിന്‍ഡീസ്:-രണ്ടാം-ടെസ്റ്റ്-ഇന്ന്-മുതല്‍
SPORTS

ന്യൂസിലന്‍ഡ് വെസ്റ്റിന്‍ഡീസ്: രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍

December 10, 2025
Next Post
അമ്പലപ്പുഴ-ശ്രീകൃഷ്ണ-സ്വാമി-ക്ഷേത്രത്തിൽ-ഇനി-പാൽപ്പായസം-തയ്യാറാക്കുക-1500-ലിറ്റർ-ശേഷിയുള്ള-വാർപ്പിൽ,-വില-വർധനയും-നടപ്പാക്കും

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇനി പാൽപ്പായസം തയ്യാറാക്കുക 1500 ലിറ്റർ ശേഷിയുള്ള വാർപ്പിൽ, വില വർധനയും നടപ്പാക്കും

ഗുകേഷിന്-പിന്നാലെ-പ്രജ്ഞാനന്ദയും-വീണു;-നിഹാല്‍-സരിനും-അര്‍ജുന്‍-എരിഗെയ്സിയും-രണ്ടാം-സ്ഥാനത്ത്;-വൈശാലി-വനിതകളില്‍-മുന്നില്‍

ഗുകേഷിന് പിന്നാലെ പ്രജ്ഞാനന്ദയും വീണു; നിഹാല്‍ സരിനും അര്‍ജുന്‍ എരിഗെയ്സിയും രണ്ടാം സ്ഥാനത്ത്; വൈശാലി വനിതകളില്‍ മുന്നില്‍

ഇന്നത്തെ-രാശിഫലം:-2025-സെപ്തംബർ-15-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2025 സെപ്തംബർ 15 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • Suvarna Keralam SK 31 Lottery Result Today (12-12-2025) Live: ഒരു കോടിയുടെ ഒന്നാം സമ്മാനം നിങ്ങള്‍ക്കോ ? ; സുവര്‍ണ കേരളം ലോട്ടറി നറുക്കെടുപ്പ് ഫലമറിയാം
  • പ്രതിസന്ധികൾക്കിടയിലും ഇൻഡിഗോ ‘ഒറ്റയ്ക്ക്’ കുതിച്ചുയർന്നു..! 2025-ൽ ലാഭം നേടിയ ഏക ഇന്ത്യൻ എയർലൈൻ, എന്നാൽ ഇതുമറിയണം
  • പഴയ സ്റ്റോക്ക് വിറ്റുതീർക്കാൻ ടാറ്റയുടെ ഞെട്ടിക്കുന്ന നീക്കം! കർവ്വ് എസ്‌യുവിക്ക് 50,000 ഡിസ്‌കൗണ്ട്
  • ‘എന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, പക്ഷേ കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കാൻ പാടില്ല’- ജഡ്ജിയുടെ കർശന നിർദേശം, സമൂഹത്തിനുവേണ്ടിയാണോ വിധിയെഴുതേണ്ടതെന്ന് പ്രോസിക്യൂട്ടറാട് കോടതി!! കോടതി മുറിയിൽ കരഞ്ഞും നിലവിളിച്ചും ദയ യാചിച്ചും പ്രതികൾ, ശിക്ഷാവിധി 3.30ന്
  • എല്ലാവരുമിപ്പോൾ ദിലീപിനൊപ്പം ചേരുകയാണ്, കോടതി അംഗീകരിച്ചാലും ഇല്ലെങ്കിലും ദിലീപിനെതിരായ 100 ശതമാനം തെളിവുണ്ട്!! യൂട്യൂബേഴ്സിനെ കയ്യിലെടുത്ത് വ്യക്തിപരമായി, മനസാ വാചാ അറിയാത്ത കാര്യത്തിന് ആക്രമിച്ചു കൊണ്ടിരിക്കുന്നു, നാളെ ഞാൻ ഉണ്ടാവുമോയെന്ന് കാത്തിരുന്നത് കാണാം…ഇന്നത്തോടെ എൻറെ വക്കാലത്ത് കഴിയും, നാളെ മുതൽ ഞാൻ അഡ്വ. ടിബി മിനിയാണ്- അതിജീവിതയുടെ അഭിഭാഷക

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.