തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ പോലീസ് ട്രെയിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ച് പരാതി നൽകി സഹോദരൻ. തന്റെ സഹോദരന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടിയാണ് മരിച്ച ആനന്ദിന്റെ സഹോദരൻ പേരൂർക്കട പോലീസിൽ പരാതി നൽകിയത്. ഇന്ന് രാവിലെയാണ് പേരൂർക്കട എസ്എപി ക്യാമ്പിലെ ബാരക്കിൽ ആനന്ദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം എസ്എപി ക്യാമ്പിൽ ആനന്ദിന് ക്രൂരമായ അനുഭവങ്ങൾ നേരിടേണ്ടി വന്നതായി സഹോദരൻ അരവിന്ദ് നൽകിയ പരാതിയിൽ പറയുന്നു. […]