മലപ്പുറം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട 14കാരിയിൽ നിന്ന് സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ 21 കാരനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ചമ്രവട്ടം സ്വദേശി തുമ്പില്‍ മുഹമ്മദ് അജ്മലി നെയാണ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് അഞ്ചരപവന്‍ സ്വര്‍ണ മാലയാണ് പ്രതി തട്ടിയെടുത്തത്. സ്നാപ്ചാറ്റ് വഴിയാണ് പ്രതി ജൂലൈ നാലിന് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കിയ യുവാവിന് പെണ്‍കുട്ടി നഗ്‌നഫോട്ടോയും അയച്ചു കൊടുത്തു. തുടര്‍ന്ന് പിതാവ് ജ്വല്ലറി വ്യാപാരിയാണെന്നും മാലയുടെ ചിത്രം അയച്ചുതന്നാല്‍ പുതിയ മോഡലിലുള്ള […]









