തിരുവനന്തപുരം: തിരുമല വാര്‍ഡ് കൗണ്‍സിലറായ ബിജെപി നേതാവ് കെ.അനില്‍കുമാര്‍ ജീവനൊടുക്കിയ നിലയില്‍. കൗണ്‍സിലര്‍ ഓഫിസില്‍ തൂങ്ങിമരിച്ച നിലയിലാണു മൃതദേഹം കണ്ടത്. രാവിലെ എട്ടരയോടെ ഓഫിസില്‍ എത്തിയ അനില്‍കുമാര്‍ ജീവനൊടുക്കുകയായിരുന്നു. അനില്‍കുമാര്‍ പ്രസിഡന്റായ വലിയശാല ഫാം ടൂര്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്കു പിന്നിലെന്നാണു റിപ്പോര്‍ട്ട്. സൊസൈറ്റി ആറു കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ട്.സൊസൈറ്റിയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുകയും നിക്ഷേപകര്‍ക്കു പണം തിരികെ കൊടുക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെ തമ്പാനൂര്‍ പൊലീസില്‍ പരാതികള്‍ വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ […]









