വാഷിങ്ടൺ: ട്രംപിന്റെ ഇടപെടൽ ഉണ്ടായിലില്ലെന്ന് സംഘർഷം നടത്തിയ ഇരു രാജ്യങ്ങളും ഒരുപോലെ പറഞ്ഞിട്ടും സമ്മതിക്കാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ- പാക് സംഘർഷം അവസാനിക്കാൻ കാരണക്കാരൻ താനാണെന്ന ആവർത്തനം തന്നെയാണ് ഇത്തവണയും. സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ ഇരുരാജ്യങ്ങളുമായുളള വ്യാപാരബന്ധം ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ട്രംപ് വ്യക്തമാക്കി. തന്റെ ഇടപെടലിൽ ഒന്നല്ല ഏഴ് യുദ്ധങ്ങളാണ് ഒഴിവായത്. അങ്ങനെ നോക്കുകയാണെങ്കിൽ ഏഴ് നൊബേൽ സമ്മാനങ്ങൾക്ക് താൻ അർഹനാണെന്നും ട്രംപ് പറഞ്ഞു “ഇന്ത്യയുടെയും പാക്കിസ്ഥാന്റേയും കാര്യമെടുക്കൂ. നിങ്ങൾക്കറിയാം ഞാൻ അത് എങ്ങനെ അവസാനിപ്പിച്ചുവെന്ന്. […]









